Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍: ഏത് അന്വേഷണവും നേരിടാമെന്ന് സിപിഎം

തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ ഇടപാടില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ജി.കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് എസ്എന്‍സി ലാവ്ലിനുമായി ധാരണാപത്രത്തിലും കരാറിലും ഒപ്പുവച്ചതെന്നും ഇടപാടു സംബന്ധിച്ച് സിഎജി ഉന്നയിച്ച എല്ലാം വിമര്‍ശനങ്ങള്‍ക്കും മറുപടി പറയേണ്ടത് യുഡിഎഫ് ആണെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.

നിയമസഭാ പബ്ലിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റി വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം പരിശോധിച്ച് തുടര്‍നടപടിക്കുള്ള ശുപാര്‍ശനല്‍കുകയാണ് ഇനി വേണ്ടത്. ഈ നടപടിക്രമത്തിനു നില്‍ക്കാതെ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് സിഎജി റിപ്പോര്‍ട്ട് അന്തിമവിധിയായി കണക്കാക്കി യുഡിഎഫ് കോലാഹലം സൃഷ്ടിക്കുന്നത്.

ഒരു അന്വേഷണം നടത്തുകയാണെങ്കില്‍ എല്‍ഡിഎഫിനേക്കാള്‍ യുഡിഎഫായിരിക്കും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിവരിക. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണ് പദ്ധതി നവീകരണത്തിന് തിരഞ്ഞെടുത്തത്, സാധ്യതാപഠനം നടത്തിയില്ല, ധാരണാപത്രം ഒപ്പുവച്ച് കണ്‍സള്‍ട്ടന്‍സി കരാറില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് ആഗോള ടെണ്ടര്‍ വിളിച്ചില്ല എന്നീ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറയേണ്ടത് യുഡിഎഫ് സര്‍ക്കാരാണെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+