ലാവ്ലിന്‍ ഇടപാടില്‍ ഒന്നാം പ്രതി ആന്റണി: വി.എസ്
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ പ്രശ്നത്തില്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി.
ലാവ്ലിന്‍ ഇടപാടില്‍ ഒന്നാം പ്രതി മുന്‍ മുഖ്യമന്തി എ.കെ.ആന്‍റണിയും രണ്ടാം പ്രതി ജി. കാര്‍ത്തികേയനുമാണെമന്ന് വി.എസ് ആരോപിച്ചു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കായവര്‍ക്കെതിരെ ഈ സര്‍ക്കാര്‍ തന്നെ നടപടി എടുക്കണം. അന്വേഷണത്തെ സിപിഎം ഭയക്കുന്നില്ല. ലാവ്ലിന്‍ അന്വേഷണം അട്ടിമറിക്കുന്നത് ഈ സര്‍ക്കാരാണ്. ഈ സര്‍ക്കാരാണ് മൂന്ന് കമ്മിഷനുകളെ നിയമിച്ചത്. ഓരോ തവണയും അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ വൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയന്റെ പേരും ഉയരുന്നതിനാല്‍ മൂന്ന് കമ്മിഷനുകളും പിരിച്ചു വിട്ടു.
ലാവ്ലിന്‍ കേസിലെ സിഎജി റിപ്പോര്‍ട്ട് തിടുക്കത്തില്‍ സഭയില്‍ വയ്ക്കുകയാണ് ചെയ്തത്. ഇതിനോടൊപ്പം സമര്‍പ്പിക്കേണ്ട മറ്റ് ചില രേഖകള്‍ വച്ചുമില്ല. റവന്യൂ, സിവില്‍ റിപ്പോര്‍ട്ടുകളും സഭയില്‍ വയ്ക്കേണ്ടതാണ്.
ബ്രഹ്മപുരം അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടും സി.വി. പത്മരാജനെ പ്ലാനിംഗ് ബോര്‍ഡ് ഉപാധ്യക്ഷനാക്കുകയാണ് ചെയ്തതെന്നും വി.എസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications