തോട്ടം തൊഴിലാളികളുടെ മിനിമം കൂലി പുതുക്കും
തിരുവനന്തപുരം: തോട്ടം മേഖലയിലെ തൊഴിലാളികളുടെ മിനിമം കൂലി പുതുക്കികൊണ്ട് അടുത്തുതന്നെ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് തൊഴില്‍മന്ത്രി ബാബു ദിവാകരന്‍ നിയമസഭയില്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമിലെ തൊഴിലാളികള്‍ക്ക് 325 രൂപ ഇടക്കാല ആശ്വാസമായി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചെറുകിട റബ്ബര്‍ തോട്ടങ്ങളിലെ തൊഴിലാളികളെ കാര്‍ഷിക ക്ഷേമ ഫണ്ടില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
ഈ പ്രശ്നം സബ്മിഷനായി ഉന്നയിച്ച എ.കെ.ഗോവിന്ദന്‍ (സിപിഎം) 50,000ഓളം വരുന്ന ചെറുകിട റബ്ബര്‍ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.












Click it and Unblock the Notifications