എന്‍ആര്‍ഐ വോട്ടവകാശത്തിനായി സംസ്ഥാനം സമ്മര്‍ദം തുടരും
തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നത് തുടരുമെന്ന് മുഖ്യമന്ത്രിയുടെ ചുമതലയുള്ള ധനമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു. ഹൈദരാബാദില്‍ നടന്ന പ്രവാസി സമ്മേളത്തില്‍ ഇക്കാര്യം സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ ഉറപ്പ് എത്രയും വേഗം പാലിക്കപ്പെടുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.
ഗള്‍ഫ് മലയാളികളുടെ യാത്രാപ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കവെ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന എയര്‍ കേരള പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വക്കം പറഞ്ഞു. വിമാനക്കമ്പനിയെ കുറിച്ച് പഠിക്കാനായി സിയാല്‍ ഏണസ്റ് ആന്റ് യംഗ് എന്ന ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിരവധി വിദേശ വിമാനക്കമ്പനികള്‍ കേരളത്തിലേക്ക് സര്‍വീസ് തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലേക്കും ഓപ്പണ്‍ സ്കൈ പോളിസി നീട്ടാനാവശ്യപ്പെട്ട് കേന്ദ്രത്തിന് മെമ്മോറാണ്ടം നല്‍കിയിട്ടുണ്ടെന്നും വക്കം പറഞ്ഞു.












Click it and Unblock the Notifications