പൊതുമേഖലയിലെ നിയമനം പിഎസ്സിക്ക് വിട്ടു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടുകൊടുത്തുകൊണ്ട് ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് വക്കം ഇക്കാര്യം അറിയിച്ചത്.
ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിയമനം സംബന്ധിച്ച ഭേദഗതികള്‍ വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിഴിഞ്ഞത്തെ മറൈന്‍ അക്വേറിയം അടച്ചുപൂട്ടാനുളള നീക്കം ഉപേക്ഷിക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രശ്നത്തില്‍ സംസ്ഥാനത്തിന്റെ ഉത്കണ്ഠ കേന്ദ്രകൃഷിവകുപ്പുമന്ത്രി ശരദ് പവാറിനെ അറിയിച്ചിട്ടുണ്ടെന്നും വക്കം പറഞ്ഞു.












Click it and Unblock the Notifications