രാജേഷ് വധം: രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കണ്ടക്ടറായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ക്ക് അതിവേഗ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസിലെ മറ്റ് 23 പേര്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
കേസിലെ 17-ാം പ്രതിയായ വിനോദിനും 19-ാം പ്രതിയായ ബിജുവിനുമാണ് ജീവപര്യന്തം തടവ് ലഭിച്ചത്. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി വൈ.താജുദ്ദീന്‍കോയയാണ് ശിക്ഷ വിധിച്ചത്.
33 പ്രതികളുണ്ടായിരുന്ന കേസില്‍ എട്ടുപേരെ കോടതി വെറുതെ വിട്ടിരുന്നു. 2000 ജൂലൈയില്‍ ആര്‍എസ്എസ് മാര്‍ച്ചിനോട് അനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങള്‍ക്കിടെയാണ് രാജേഷ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications