സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഇന്‍സെന്റീവ്: തിരുവഞ്ചൂര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക ഇന്‍സന്റീവുകള്‍ നര്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചു വരുന്നതായി ആരോഗ്യമന്ത്രിയുടെ ചുമതലയുളള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മലപ്പുറം ജില്ലയിലെ ആശുപത്രികളുടെ ശോചനീയാവസ്ഥയെക്കുറിച്ച് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് നിരവധി മെഡിക്കല്‍ ബിരുദധാരികളുണ്ടെങ്കിലും കുറഞ്ഞ വേതനവ്യവസ്ഥ കാരണം സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിക്കെത്തുന്നവര്‍ കുറവാണ്. മലപ്പുറം പോലുള്ള സ്ഥലങ്ങളിലെ സ്വകാര്യആശുപത്രികളിലേക്ക് ഡോക്ടര്‍മാരെ ആകര്‍ഷിക്കാന്‍ പ്രത്യേക ഇന്‍സന്റീവുകള്‍ നല്‍കേണ്ടത് ആവശ്യമാണ്.
മലപ്പുറത്തെ ജില്ലാ, താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ ജോലിക്കാരുടേയും കുറവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യാനുസരണം മരുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
നിയമസഭാ കമ്മറ്റി റിപ്പോര്‍ട്ടനുസരിച്ച് മഞ്ചേരിയിലെ ജില്ലാ ആശുപത്രിയുടെ സ്ഥിതി വളരെ ശോചനീയമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.ആശുപത്രി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുന്നതിനായി മഞ്ചേരിയിലെ ജില്ലാ ആശുപത്രി ഫിബ്രവരി 24ന് താന്‍ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications