വൈക്കത്ത് കടത്തുവള്ളം മുങ്ങി ഒരാള്‍ മരിച്ചു
കോട്ടയം: വൈക്കം കുലശേഖരമംഗലം തുരുത്തില്‍ കടവില്‍ കടത്തുവള്ളം മുങ്ങി ഒരാള്‍ മരിച്ചു. മറ്റൊരാളെ കാണാതായി. മരിച്ച ചിദംബരന്‍ എന്നയാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
ടോള്‍ ജംഗ്ഷനിലുള്ള കായലിലാണ് ഫിബ്രവരി 15 ബുധനാഴ്ച രാവിലെ 9.30 ഓടെയായിരുന്നു കടത്തുവള്ളം മുങ്ങിയത്. ഇതെത്തുടര്‍ന്നാണ് രണ്ടുപേരെ കാണാതായത്. സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം 15പേരാണ് വള്ളത്തിലുണ്ടായിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ 20ളം വള്ളങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
വള്ളത്തിലെ ഭാരക്കൂടുതലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications