കാര്‍ട്ടൂണ്‍ വിവാദം: ഇന്ത്യന്‍ നാവികനെ അടിച്ചുകൊന്നു
ദുബായ്: പ്രവാചക കാര്‍ട്ടൂണ്‍ വിവാദത്തെ കുറിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കപ്പലിലെ ഇന്ത്യന്‍ നാവികനെ സഹപ്രവര്‍ത്തകര്‍ അടിച്ചുകൊന്നു.
യുഎഇയിലെ ഫുജാരിയായിലേക്കു പോവുകയായിരുന്ന നോര്‍വീജിയന്‍ എണ്ണ ടാങ്കറിലെ ഇന്ത്യന്‍ നാവികനാണ് കൊല ചെയ്യപ്പെട്ടത്. കാര്‍ട്ടൂണ്‍ വിവാദത്തെ കുറിച്ച് നാവികര്‍ തമ്മിലുണ്ടായ തര്‍ക്കം അടിപിടിയിലും ഇന്ത്യന്‍ നാവികന്റെ കൊലയിലും കലാശിക്കുകയായിരുന്നു.
മുംബൈ സ്വദേശിയായ നോനിയ ജഗനാഥന്‍ (31) ആണ് കൊല്ലപ്പെട്ടത്. കപ്പലിലെ എല്ലാ ജീവനക്കാരും ഇന്ത്യക്കാരാണ്. കര്‍ണാടകത്തിലെ ന്യൂ മാംഗ്ലൂര്‍ തുറമുഖത്തു നിന്നും യുഎഇയിലെ ഫുജാരിയായിലേക്കു പോവുകയായിരുന്നു കപ്പല്‍. കപ്പലിലെ ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ടയാള്‍.
സംഭവവുമായി ബന്ധപ്പെട്ട് കപ്പലിലെ ക്യാപ്റ്റനെയും ജീവനക്കാരെയും കസ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications