ബാഗ്ദാദില്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചു
ബാഗ്ദാദ്: ബാഗ്ദാദിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
സെന്‍ട്രല്‍ ബാഗ്ദാദിലെ ഫേഡലിലാണ് ഫിബ്രവരി 15 ബുധനാഴ്ച നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ട് വഴിയാത്രക്കാര്‍ക്ക് പരിക്കേറ്റു. നിരവധി കടകളും തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ള കാരണം അറിവായിട്ടില്ല.
തെക്കന്‍ ബാഗ്ദാദില്‍ നടന്ന മറ്റൊരു സംഭവത്തില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ ഒരു പൊലീസ് തലവനും മറ്റൊരു പൊലീസുകാരനും ഡ്രൈവറും കൊല്ലപ്പെട്ടു.












Click it and Unblock the Notifications