ഓഹരി സൂചിക പുതിയ ഉയരത്തിലെത്തി
മുംബൈ: മുംബൈ ഓഹരി സൂചിക കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച സൂചിക 10,195.42 പോയിന്റ് എന്ന പുതിയ ഉയരത്തിലെത്തി.
ബുധനാഴ്ച 10,113.18ല്‍ ക്ലോസ് ചെയ്ത സൂചിക വ്യാഴാഴ്ച 10,195.42ലെത്തിയതിനു ശേഷം 10,113.05ലേക്ക് താഴ്ന്നു.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് നിഫ്റ്റിയും റെക്കോഡ് ഉയരത്തിലെത്തി. 3022.30ല്‍ നിന്നും 3036.65 പോയിന്റിലെത്തി.
ഡോ.റെഡ്ഢി ലാബ്, റാന്‍ബാക്സി, എസിസി, ഐടിസി, ഹിന്ദുസ്ഥാന്‍ ലിവര്‍, ഹീറോ ഹോണ്ട, സത്യം കമ്പ്യൂട്ടര്‍, ഇന്‍ഫോസിസ് ടെക്നോളജീസ്, ടാറ്റ മോട്ടോര്‍സ്, ലാര്‍സന്‍ ടര്‍ബോ, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications