ബോംബ് ഭീഷണി: അഹമ്മദാബാദ് വിമാനത്താവളത്തില്‍ ജാഗ്രത
അഹമ്മദാബാദ്: എയര്‍ ഇന്ത്യാ വിമാനത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ജാഗ്രത ഏര്‍പ്പെടുത്തി.
ലണ്ടനില്‍ നിന്ന് അഹമ്മദാബാദിലെത്തിയ വിമാനത്തില്‍ ബോംബുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശമാണ് ഭീതി പരത്തിയത്. വ്യാഴാഴ്ച രാവിലെ 11.15ന് വിമാനം ലാന്റ് ചെയ്തപ്പോള്‍ കമാന്റോകള്‍ വിമാനം വളഞ്ഞു. ബോംബ് സ്ക്വാഡ് വിമാനത്തില്‍ പരിശോധന നടത്തി.
സ്ഥിതിഗതി കൈകാര്യം ചെയ്യുന്നതിനായി ഒരു അടിയന്തിര യോഗം വിളിച്ചിട്ടുണ്ടെന്ന് വിമാനത്താവള ഡയറക്ടര്‍ എസ്.അശ്വതി പറഞ്ഞു.












Click it and Unblock the Notifications