Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശഇന്ത്യക്കാര്‍ക്ക് വോട്ടവകാശം: നിയമ ഭേദഗതിക്ക് കേന്ദ്രാനുമതി

ദില്ലി: വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടിംഗ് അവകാശം അനുവദിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് നിയമത്തിലെ 20-ാം വിഭാഗത്തില്‍ ഭേദഗതികള്‍ വരുത്താന്‍ അനുമതി നല്‍കിയത്. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് ജോലിക്കോ വിദ്യാഭ്യാസത്തിനോ മറ്റു കാര്യങ്ങള്‍ക്കോ തങ്ങളുടെ സ്ഥലം വിട്ട് വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ട് ചെയ്യാനും അവകാശമുണ്ടായിരിക്കും.

വ്യാഴാഴ്ച ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ തന്നെ ഭേദഗതി ചെയ്ത ബില്‍ അവതരിപ്പിക്കാനും മന്ത്രിസഭ അനുമതി നല്‍കി.

നിയമ ഭേദഗതി വരുന്നതോടെ തങ്ങളുടെ മണ്ഡലങ്ങളില്‍ ഉണ്ടായിരിക്കുന്ന സമയത്ത് വിദേശഇന്ത്യക്കാര്‍ക്ക് പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+