ജഗത്സിംഗിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്തു
ദില്ലി: ഇറാക്കിന്റെ ഭക്ഷണത്തിന് പകരം എണ്ണ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ നട്വര്‍സിംഗിന്റെ മകന്‍ ജഗത്സിംഗിന്റെ പാസ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു.
ജഗത്സിംഗിന്റെ അടുത്ത കൂട്ടാളി അന്തലീബ് സേഗാളിന്റെ അച്ഛന്‍ സുമന്‍ സേഗാള്‍, കോണ്‍ഗ്രസ് നേതാവ് വിജയ് ധര്‍ എന്നിവരുടെയും കേസിലെ ഒരു പ്രതിയുടെയും പാസ്പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയിലെ ചില രാഷ്ട്രീയനേതാക്കള്‍ക്കെതിരെയും വ്യവസായികള്‍ക്കെതിരെയും വോള്‍കര്‍ റിപ്പോര്‍ട്ടിലുള്ള ആരോപണങ്ങളെ കുറിച്ചുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നിര്‍ണായകഘട്ടത്തിലെത്തിയെന്നാണ് ഈ നടപടി സൂചിപ്പിക്കുന്നത്.
ബുധനാഴ്ചയാണ് അന്വേഷണവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള ചിലരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിട്ടത്. ജഗത്സിംഗിനെയും വിജയ്ധറിനെയും സുമന്‍ സേഗാളിനെയും കോണ്‍ഗ്രസ് നേതാവ് അസ്ലം ഖാന്റെ മകന്‍ ആസാദ്ഖാനെയും വിദേശയാത്ര നടത്തുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.












Click it and Unblock the Notifications