കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു

  • By Staff
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഫിബ്രവരി 16 വ്യാഴാഴ്ച ആരംഭിച്ചു. രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങിയത്.

ഉയര്‍ന്ന വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുന്നതിന് കൃഷിക്ക് പൊതുവിപണി സൃഷ്ടിക്കുമെന്നും തുറമുഖം, റോഡ്, വിമാനത്താവളം, ടെലികോം, റെയില്‍വെ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനം നടത്തുമെന്നും പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത കലാം പറഞ്ഞു.

വിലനിലവാരം ഉയരാതിരിക്കാന്‍ ശ്രമിക്കും. പൊതുമേഖലാസ്ഥാപനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പുവരുത്തും. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ വളര്‍ച്ചാനിരക്ക് എട്ട് ശതമാനം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമ്പാദ്യനിരക്ക് 29 ശതമാനത്തിലും നിക്ഷേപനിരക്ക് 31 ശതമാനത്തിലുമെത്തിയത് ജനങ്ങളില്‍ കാണുന്ന ശുഭാപ്തി വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്- കലാം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X