ലാവ്ലിന്‍ പ്രശ്നം ഫിബ്രവരി 21ന് സഭയില്‍ ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: എസ്എന്‍സി ലാല്വിന്‍ ഇടപാടിനെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് ഫിബ്രവരി 21ന് നിയമസഭയില്‍ പ്രത്യേകം ചര്‍ച്ച നടത്തുമെന്ന് സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ അറിയിച്ചു.
ഫിബ്രവരി 21ന് ഒരു മണിക്കൂറാണ് ചര്‍ച്ചയ്ക്കായി നീക്കിവച്ചിട്ടുള്ളത്. ഇതിനൊപ്പം പ്രതിപക്ഷം നിര്‍ദ്ദേശിക്കുന്ന ഒരു വിഷയവും സഭയില്‍ ചര്‍ച്ചയ്ക്ക് വരും.
ബുധനാഴ്ച ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തില്‍ ലാവ്ലിന്‍ ചര്‍ച്ച വേണ്ടന്ന തീരുമാനമാണ് ഉണ്ടായിരുന്നത്. ഈ തീരുമാനം അംഗീകരിക്കാനായി മുഖ്യമന്ത്രിയുടെ ചുമതലയുള്ള ധനമന്ത്രി വക്കം പുരുഷോത്തമന്‍ സഭയ്ക്കു മുന്നില്‍ സമര്‍പ്പിച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് അംഗം എം.എം.ഹസ്സന്‍ ഭേദഗതി കൊണ്ടു വന്നു. ഇതു സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
കാര്യോപദേശക സമിതിയുടെ തീരുമാനം അംഗീകരിക്കണമെന്നും സമിതി യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാക്കളെ അവഹേളിക്കലാണ് ഈ തീരുമാനമെന്നും പ്രതിപക്ഷം ആരോപിച്ചു. തര്‍ക്കത്തിനിടയില്‍ ലാവ്ലിന്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചു. എന്നാല്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയവും ചര്‍ച്ച ചെയ്യണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ഇത് സ്പീക്കര്‍ അംഗീകരിച്ചു.












Click it and Unblock the Notifications