കരുണാകരനും മടങ്ങിവരാം: ചെന്നിത്തല
കൊച്ചി: എ.കെ.ആന്റണിയും വീരപ്പമൊയ്ലിയും കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തനിക്കും അതേ വികാരമാണുള്ളതെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഫിബ്രവരി 16 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയില്‍ മടങ്ങിവരാം. കോണ്‍ഗ്രസിനും കേരളത്തിനും കരുണാകരന്‍ നല്‍കിയ സംഭാവനകളെ വിലകുറച്ച് കാണാനാകില്ല. കരുണാകരനെ പോലെ ഒരു വലിയ നേതാവിനെ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനെ പോലുള്ളവര്‍ ചെണ്ട കൊട്ടുന്നതില്‍ വിഷമമുണ്ട്.
ലാവ്ലിന്‍ പ്രശ്നം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ തന്റെ നിലപാട്. പ്രശ്നം സഭയില്‍ ചര്‍ച്ച ചെയ്യിക്കാതിരിക്കാനാണ് സി.പി.എം. ശ്രമിച്ചത്.
എന്നും എജി റിപ്പോര്‍ട്ടുകള്‍ സിപിഎമ്മിന് പുണ്യ റിപ്പോര്‍ട്ടുകളായിരുന്നു. ബോഫോഴ്സ്, പഞ്ചസാര, പാംഓയില്‍ റിപ്പോര്‍ട്ടുകളെല്ലാം ഉയര്‍ത്തി കേന്ദ്രത്തിലും കേരളത്തിലും പ്രക്ഷോഭം നടത്തിയ സിപിഎം ലാവ്ലിന്‍ റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.












Click it and Unblock the Notifications