മലയാളത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സംവിധാനം
തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സംവിധാനം രചന പുറത്തിറക്കി. പ്രാദേശികഭാഷയില്‍ രാജ്യത്ത് ഇത്തരമൊരു സംവിധാനം ആദ്യമായാണ്.
നാല് പേര്‍ ചേര്‍ന്നാണ് ലിനക്സില്‍ ഈ ഓപ്പറേറ്റിംഗ് സംവിധാനത്തിന് രൂപം നല്‍കിയത്. മള്‍ട്ടി മീഡിയ പ്രവര്‍ത്തനങ്ങളും ചാറ്റും ഈ സോഫ്റ്റ്വെയറിലൂടെ സാധ്യമാകും.
മലയാളത്തിലുള്ള ഓപ്പറേറ്റിംഗ് സംവിധാനത്തിനു വേണ്ടി മൈക്രോസോഫ്റ്റ് പോലും പ്രവര്‍ത്തനം തുടരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു സംവിധാനം രൂപപ്പെടുത്തിയതെന്ന് ടീം ലീഡര്‍ കെ.എച്ച്.ഹുസൈന്‍ പറഞ്ഞു.
മൂന്ന് വര്‍ഷത്തോളമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് മലയാളം ഓപ്പറേറ്റിംഗ് സംവിധാനം രൂപപ്പെടുത്താന്‍ കഴിഞ്ഞതെന്നും ഹുസൈന്‍ പറഞ്ഞു.
തൃശൂരില്‍ ലൈബ്രേറിയനായി ജോലി ചെയ്യുകയാണ് ഹുസൈന്‍. കേരള സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന ഗംഗാധരന്‍, ചിത്രരാജ കുമാര്‍, എഞ്ചിനീയറായ രാജീവ് സെബാസ്റ്യന്‍ എന്നിവരാണ് ടീമിലെ അംഗങ്ങള്‍.












Click it and Unblock the Notifications