മാര്‍ച്ച് രണ്ടിന് സിപിഐ എംഎല്ലിന്റെ ഭാരത്ബന്ദ്
കോട്ടയം: യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സിപിഎം (എംഎല്‍) മാര്‍ച്ച് രണ്ടിന് ഭാരത് ബന്ദ് ആചരിക്കും.
ബുഷിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതിലൂടെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജ്യത്തിന്റെ താത്പര്യങ്ങള്‍ അടിയറവ് വച്ചിരിക്കുകയാണെന്ന് സിപിഐ (എംഎല്‍) ദേശീയ സെക്രട്ടറി കെ.എന്‍.രാമചന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ സാമ്രാജ്യത്വ നയം തന്നെയാണ് പിന്തുടരുന്നതെന്നാണ് ബുഷിനെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ചതിലൂടെ തെളിഞ്ഞിരിക്കുന്നത്.
ബുഷ് സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 28ന് 25,000ഓളം വരുന്ന ജനങ്ങള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും.












Click it and Unblock the Notifications