സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഫിബ്രവരി 16 വ്യാഴാഴ്ച ആരംഭിക്കും. യോഗം രണ്ടുദിവസം നീണ്ടുനില്‍ക്കും.
കഴിഞ്ഞ രണ്ട് ദിവസമായി നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷമാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്.
ഡിഐസിയുമായുള്ള നീക്കുപോക്ക് വേണോയെന്നതിനെ കുറിച്ച് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. എസ്എന്‍സി ലാവ്ലിന്‍ പ്രശ്നം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യാതിരുന്നതിനാല്‍ സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്യാനിടയില്ല.
സിപിഎം അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള എന്നിവരും യോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications