Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഐഎസ്ഐ സാന്നിധ്യമില്ല: വക്കം

തിവനന്തപുരം: കേരളത്തില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പ്രവര്‍ത്തനമുള്ളതായി ഒരു തെളിവും സംസ്ഥാന സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രിയുടെ ചുമതലയുള്ള ധനമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയെ അറിയിച്ചു.

ഐഎസ്ഐയുടെ പ്രവര്‍ത്തനം വടക്കന്‍ കേരളത്തിലുള്ളതായുള്ള പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് തെളിയിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. വ്യക്തമായ വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷിക്കും-നിയമസഭയെ അദ്ദേഹം അറിയിച്ചു.

ഇത്തരം പ്രവത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും പൊലീസ് ഇതിനെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും വക്കം പുരുഷോത്തമന്‍ വ്യക്തമാക്കി.

പി.സി. ജോര്‍ജ്ജാണ് (കേരള കോണ്‍ഗ്രസ്-സെക്യുലര്‍) പ്രശ്നം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+