സ്പീക്കര്‍ മാധ്യമങ്ങളെ വിമര്‍ശിച്ചു
തിരുവനന്തപുരം: നിയമസഭയിലെ നടപടി ക്രമങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിന് മാധ്യമങ്ങളെ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ വിമര്‍ശിച്ചു.
എസ്എന്‍സ്സി ലാവ്ലിന്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ച സംബന്ധിച്ച ചില മാധ്യമങ്ങളിലെ പരാമര്‍ശമാണ് സ്പീക്കറുടെ വിമര്‍ശനത്തിനു ആധാരമായത്. എസ്എന്‍സി ലാവ്ലിന്‍ പ്രശ്നത്തില്‍ പ്രത്യേക ചര്‍ച്ച നടത്തണമെന്ന എം.എം. ഹസ്സന്റെ ഭേദഗതി നിര്‍ദ്ദേശത്തിന് അനുകൂലമായി റൂളിങ്ങ് നല്‍കുന്നതിനിടെയാണ് സ്പീക്കര്‍ മാധ്യമങ്ങളെ വിമര്‍ശിച്ചത്.
സഭാ നടപടികളെ തെറ്റായി വ്യാഖാനിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു. തെറ്റായി വ്യാഖാനിച്ച് ജനപ്രതിനിധികളെ ചെറുതാക്കരുത്. കിട്ടിയ സ്വാതന്ത്യ്രം ദുരുപയോഗപ്പെടുത്തുന്നത് ശരിയല്ല. ഇത് ഭരണ-പ്രതിപക്ഷ പ്രശ്നമല്ല. സഭയുടെ പ്രശ്നമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications