കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചു
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ ബിജെപി-ജനതാദള്‍ (എസ്) മന്ത്രിസഭ വികസിപ്പിച്ചു. 20 മന്ത്രിമാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
11 ബിജെപി മന്ത്രിമാരും ഒമ്പത് ജനതാദള്‍ (എസ്) മന്ത്രിമാരുമാണ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. വിധാന്‍ സൗദക്കു മുന്നില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ടി.എന്‍.ചതുര്‍വേദി മന്ത്രിമാര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു.
എല്ലാ മന്ത്രിമാരു കാബിനറ്റ് പദവിയുള്ളവരാണ്. കെ.ഇ.ഈശ്വരപ്പ, ജഗദീഷ് ഷെത്താര്‍, ഡി.എച്ച്.ശങ്കരമൂര്‍ത്തി, സി.രാമചന്ദ്രഗൗഡ, വി.എസ്.ആചാര്യ, സി.എം.ഉദാസി, ഗോവിന്ദ് കര്‍ജോള്‍, ആര്‍.അശോക്, കാത്ത സുബ്രഹ്മണ്യ നായിഡു, ആര്‍.ശ്രീരാംലു, നാഗരാജ ഷെട്ടി എന്നിവരാണ് ബിജെപി മന്ത്രിമാര്‍.
ജെഡിഎസ് മന്ത്രിമാരായി ബസവരാജ ഹൊറാത്തി, സി.ചെനിംഗപ്പ, ഡി.ടി.ജയകുമാര്‍, ചെലുവരയസ്വാമി, ഇഖ്ബാല്‍ അന്‍സാരി, ശരണ്‍ബസപ്പ, ബന്ദീപ കാശംപൂര്‍, ഹനുമന്തപ്പ, യെലപ്പ ഹാല്‍കോഡ്, ബാലചന്ദ്ര ജര്‍കിഹോലി എന്നിവരും സ്ഥാനമേറ്റു.












Click it and Unblock the Notifications