സിപിഐ കൂടുതല്‍ സീറ്റ് ചോദിക്കും: ഇസ്മയില്‍
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന് സിപിഐ അസിസ്റന്റ് സെക്രട്ടറി കെ.ഇ.ഇസ്മായില്‍ പറഞ്ഞു. സിപിഐക്ക് സീറ്റ് കുറയുമെന്ന ആശങ്കയേ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പന്ന്യന്‍ രവീന്ദ്രന്‍ കെ.കരുണാകരനെ കാണാന്‍ പോയത് ഇഫ്താര്‍ വിരുന്നിന് വിളിക്കുമ്പോള്‍ പോകുന്നതു പോലെ മാത്രമേയുള്ളൂ. ഡിഐസിയോട് പിന്തുണ ചോദിക്കാത്തതുകൊണ്ട് കരുണാകരന് നന്ദി പറയേണ്ട കാര്യമില്ല. തിരുവനന്തപുരത്ത് പന്ന്യനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഡിഐസി പറഞ്ഞപ്പോള്‍ ഞങ്ങളുടെ കൂടെ കൂടാതെ സ്വന്തമായി പ്രവര്‍ത്തിക്കാനാണ് സിപിഐ പറഞ്ഞത്.
എഡിബി വായ്പ സംബന്ധിച്ച് ആരു കരാറിലൊപ്പു വച്ചാലും അത് കിട്ടുന്ന സമയത്തെ സര്‍ക്കാരിന് മറിച്ചൊരു തീരുമാനമെടുക്കാം. കുടിവെള്ളത്തിന് പണം കൊടുക്കണം തുടങ്ങിയ എഡിബി വായ്പാ വ്യവസ്ഥകളെയാണ് സിപിഐ എതിര്‍ക്കുന്നത്. എതിര്‍ക്കേണ്ട കാര്യങ്ങളെ എല്‍ഡിഎഫിനുള്ളിലും എതിര്‍ക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ജാഥയ്ക്കിടയില്‍ വ്യവസായികള്‍ക്ക് വിരുന്നു കൊടുത്തതിനെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ സിപിഐ ജാഥയില്‍ വ്യവസായികളെ പോലുള്ളവരെ ക്ഷണിച്ചുവരുത്തില്ല. വന്നാല്‍ കാണും- ഇസ്മയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications