കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ട്രഷറി ഓഫീസറും മക്കളും ആത്മഹത്യ ചെയ്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ ജില്ലാ ട്രഷറി ഓഫീസറും മൂന്ന് ആണ്‍മക്കളും വീട്ടിനുള്ളില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ടു.

കുന്നുകുഴി ആര്‍.സി. ജംഗ്ഷന്‍ കലാവിഹാര്‍ ലെയ്നില്‍ കെ.വി. 15-ാം നമ്പര്‍ വീട്ടില്‍ ജെ.സി. ഡൊമനിക് (58), മക്കളായ ഫ്രാന്‍സിസ് ഡൊമനിക് (31), ആന്റണിഡൊമനിക് (28), ബാസ്റ്യന്‍ ഡൊമനിക് (25) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് ഒരു ബന്ധു വീട്ടിലെത്തിയപ്പോഴാണ് നാലുപേരെയും ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്റാച്യുവിലെ ജില്ലാ ട്രഷറിയിലെ ഓഫീസറായിരുന്ന ഡൊമിനിക്കിനെ ബില്ലില്‍ തിരിമറി നടത്തി പണം തട്ടിയെന്ന കേസില്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചിരുന്നു. ശിക്ഷയ്ക്കെതിരെ വിവിധ കോടതികളില്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയിരുന്നു. സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ വ്യാഴാഴ്ചയാണ് തള്ളിയത്.

ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നുവെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. വ്യാഴാഴ്ച രാത്രി വട്ടിയൂര്‍ക്കാവിലെ ഒരു ബന്ധുവിനെ ഫോണില്‍ വിളിച്ച് രാവിലെ ആറ് മണിക്ക് വീട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. വളര്‍ത്തുനായയെയും കൊന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഡൊമനിക്കിന്റെ ഭാര്യ പഞ്ചായത്ത് ഡയറക്ടറേറ്റ് ജീവനക്കാരിയായിരുന്ന ബര്‍ത്തലോമിന ഒരുവര്‍ഷം മുമ്പ് അസുഖം മൂലം മരിച്ചിരുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X