എല്‍ഡിഎഫിന് ഭരിക്കാനാവില്ല: കരുണാകരന്‍
തിരുവനന്തപുരം: എല്‍ഡിഎഫിന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് ഭരിക്കാനാവില്ലെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍.
ഇടതുമുന്നണിയെ ജനങ്ങള്‍ തോല്‍പ്പിക്കില്ല. എന്നാല്‍ ഒരു മുന്നണിക്ക് മാത്രമായി ഭരിക്കാനുമാകില്ല. ഇടതുമുന്നണി പ്രവേശനത്തിന് അപേക്ഷ നല്‍കിയിരുന്നില്ലെന്നും കരുണാകരന്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിച്ചാലും അതിനെ നേരിടാന്‍ ഡിഐസിക്ക് കഴിയും. വേണമെങ്കില്‍ 140 സീറ്റുകളിലും മത്സരിക്കും. യുഡിഎഫിനെതിരായെ ആരുമായി കൂടണമെന്നതിനെ കുറിച്ച് ഫിബ്രവരി 20ന് ചേരുന്ന ഡിഐസി യോഗം ഇക്കാര്യങ്ങളെ കുറിച്ച് തീരുമാനിക്കും. ഡിഐസി പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടാകുന്ന തീരുമാനങ്ങള്‍ ഉണ്ടാകില്ല. അഴിമതി രഹിത മുദ്രാവാക്യം ഉയര്‍ത്തി പാര്‍ട്ടി മുന്നോട്ട് നീങ്ങും.
കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്ന കാര്യം കരുണാകരന് തീരുമാനിക്കാമെന്നും പന്ത് കരുണാകരന്റെ കോര്‍ട്ടിലാണെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പന്ത് കിട്ടിയാല്‍ കളിക്കാനറിയാവുന്നവനാണ് കരുണാകരനെന്ന് അദ്ദേഹം പറഞ്ഞു.
ജനദ്രോഹ സര്‍ക്കാരിനെ പുറത്താക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ഡിഐസിയില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications