നൗഷാദിനെ ഒരാഴ്ചയ്ക്കുള്ളില്‍ മോചിപ്പിക്കും
കൊല്ലം: സൗദിയില്‍ കണ്ണ് ചൂഴ്ന്നെടുക്കല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെട്ട മലയാളി യുവാവ് നൗഷാദിനെ ഒരാഴ്ചയ്ക്കുള്ളില്‍ ജയിലില്‍ നിന്നും മോചിപ്പിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും സൗദിയിലെ കോടതികള്‍ക്ക് അവധിയായതിനാല്‍ ചില ഔപചാരിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്ന് നൗഷാദ് ജോലി ചെയ്യുന്ന ദമാമിലെ കമ്പനിയില്‍ നിന്നും വിവരം ലഭിച്ചതായി അവര്‍ പറഞ്ഞു.
നൗഷാദുമായുണ്ടായ വഴക്കിനിടയില്‍ ഒരു സൗദി പൗരന് കണ്ണിന് ക്ഷതമേറ്റതിനെ തുടര്‍ന്നാണ് നൗഷാദിന്റെ കണ്ണ് ചൂഴ്ന്നെടുക്കാന്‍ ശരീഅത്ത് കോടതി ഉത്തരവിട്ടത്. നൗഷാദിന് താന്‍ മാപ്പു നല്‍കിയതായി സൗദി പൗരന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നൗഷാദിനെ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്.












Click it and Unblock the Notifications