പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: ജലവിഭവ വകുപ്പിലെ അഴിമതിയെ കുറിച്ച് അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ ടി.കെ.ശശി കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കൈരളി പീപ്പിള്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍തിയത്.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ സിപിഎം നിയസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രശ്നത്തെ പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്നും അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി ഡെപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍ നാടാര്‍ നിഷേധിച്ചു.
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തില്‍ സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോവുകയാണെന്ന് അറിയിച്ചു.












Click it and Unblock the Notifications