കേരള നദി അതോറിറ്റി രൂപീകരണം പരിഗണനയില്‍
തിരുവനന്തപുരം: കേരളത്തിലെ നദികള്‍ മാലിന്യമുക്തമാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി നദി അതോറിറ്റി രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ജലവിഭവമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.
കേരള നദി അതോറിറ്റി രൂപീകരിക്കുന്നതു സംബന്ധിച്ച് കോഴിക്കോട്ടെ ജലവിഭവ വികസന കേന്ദ്രത്തോട് ഒരു പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഭാരതപുഴ അതോറിറ്റി രൂപീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച വി.കെ.ചന്ദ്രന്‍ (സിപിഎം) കൊണ്ടുവന്ന ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദേശീയ നദീ സംരക്ഷണ പരിപാടികളില്‍ ഭാരതപുഴ സംരക്ഷണ പദ്ധതികളും ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കും. ഭാരതപുഴ സംരക്ഷണത്തിന് അതോറിറ്റി മുന്‍ഗണന നല്‍കും. ഭാരതപുഴയില്‍ കൂടുതല്‍ ചെക്ക് ഡാമുകള്‍ നിര്‍മിക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications