Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരുമുളക്, കശുവണ്ടി കര്‍ഷകര്‍ക്ക് സബ്ഡിഡി

തിരുവനന്തപുരം: രോഗബാധിത വിളകള്‍ മാറ്റി നടുന്നതിന് കുരുമുളക്, കശുവണ്ടി കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കാന്‍ കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്ന് കൃഷി മന്ത്രി കെ.ആര്‍.ഗൗരിയമ്മ നിയമസഭയില്‍ അറിയിച്ചു.

ഈ പദ്ധതിക്കായി കേന്ദ്രം 30 കോടി രൂപ നല്‍കും. വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകലല്‍ പദ്ധതി നടപ്പിലാക്കും- മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിന്ധിയെ കുറിച്ചുള്ള ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ഗൗരിയമ്മ.

ഉയര്‍ന്ന ഉത്പാദന ചെലവ്, വിളകളുടെ വിലയിടിവ്, ലോക വ്യാപാര സംഘടനയുടെ കരാര്‍, കേന്ദ്രസര്‍ക്കാരിന്റെ ഉദാരവത്കരണം, ഇറക്കുമതി-കയറ്റുമതി നയങ്ങള്‍ തുടങ്ങിയവ സംസ്ഥാനത്തെ കര്‍ഷകരെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് ഗൗരിയമ്മ പറഞ്ഞു.

കര്‍ഷകരെ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യും. സംസ്ഥാനത്ത് റബ്ബര്‍ കര്‍ഷകര്‍ക്കു മാത്രമാണ് ഇപ്പോള്‍ നേട്ടമുള്ളത്. വയനാട് ജില്ലയിലെ കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കിവരികയാണ്. 143 കോടി രൂപയുടേതാണ് ഈ പദ്ധതി. സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത 234 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്.

രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുനീക്കുന്നതിന് ഹെക്ടറിന് 17,500 രൂപ വീതം നാളികേര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇത്തരം സാമ്പത്തിക സഹായം നാളികേര കര്‍ഷകര്‍ക്ക് അനുവദിക്കുന്നത് ആദ്യമായാണ്- മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+