അഹമ്മദാബാദില്‍ റെയില്‍വെ സ്റേഷനില്‍ സ്ഫോടനം
അഹമ്മാദാബാദ്: അഹമ്മദാബാദ് റെയില്‍വെ സ്റേഷനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 1.45നാണ് റെയില്‍വെ പ്ലാറ്റ്ഫോമില്‍ ശക്തമായ സ്ഫോടനമുണ്ടായത്. രണ്ട് തീവണ്ടികള്‍ സ്റേഷനില്‍ നിന്നും തിരിച്ചതിനു ശേഷമായിരുന്നു സ്ഫോടനം. കച്ച് എക്സ്പ്രസ് സ്റേഷനിലേക്ക് വരാനിക്കുകയായിരുന്നു. സ്ഫോടനം നടക്കുമ്പോള്‍ വളരെ കുറച്ചാളുകളേ പ്ലാറ്റ്ഫോമിലുണ്ടായിരുന്നുള്ളൂ.
സ്ഫോടനത്തെ തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ റെയില്‍ ഗതാഗതം നിര്‍ത്തിവച്ചു. പുലര്‍ച്ചെ 4.30നാണ് തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചത്.
ഇതുവരെ ഒരു സംഘടനയും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications