മഹാരാഷ്ട്രയില്‍ പക്ഷിപ്പനി
മുംബൈ: ലോകമെമ്പാടും ഭീതി പരത്തുന്ന പക്ഷിപ്പനി ഇന്ത്യയിലുമെത്തി. മഹാരാഷ്ട്രയിലെ ഗോത്രവര്‍ഗ ജില്ലയായ നന്ദൂര്‍ബറിലെ നവപൂരിലാണ് പക്ഷിപ്പനി കണ്ടെത്തിയത്.
ഇവിടെ കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളിലെ ഒരു ലക്ഷത്തോളം കോഴികള്‍ പക്ഷിപ്പനി മൂലം ചത്തു. പക്ഷിപ്പനി ബാധിച്ചെന്ന് സംശയിക്കുന്ന എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മുംബൈയിലെ എല്ലാ ഹോട്ടലുകളിലും റസ്റോറന്റുകളിലും അതീവ ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈയിലേക്ക് കൊണ്ടുവരുന്ന ഇറച്ചിയും പക്ഷികളെയും പരിശോധിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെക്ക് പോസ്റുകളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്.
പക്ഷികളെ ബാധിച്ചത് കോഴി വസന്ത ആണെന്ന് ആദ്യം സംശയിച്ചെങ്കിലും പക്ഷിപ്പനി ആണെന്ന് പിന്നീട് സ്ഥിരീകരിച്ചു.












Click it and Unblock the Notifications