പക്ഷിപ്പനി: കോഴികളെ കൊന്നൊടുക്കാന്‍ തുടങ്ങി
മുംബൈ: മഹാരാഷ്ട്രയിലെ നന്ദുര്‍ബര്‍ ജില്ലയിലെ നവപൂരില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ തുടങ്ങി.
നവപൂരില്‍ അമ്പതിനായിരത്തിലേറെ കോഴികളെ കൊന്നതായി മഹാരാഷ്ട്ര മൃഗസംരക്ഷണ മന്ത്രി അനീസ് അഹമ്മദ് അറിയിച്ചു. കോഴികളെ കൊല്ലാന്‍ ഫാം തൊഴിലാളികളെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നവപൂരില്‍ പക്ഷിപ്പനി കണ്ടെത്തിയ പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ പരിധിക്കുള്ളിലെ എല്ലാ ഫാമുകളിലെയും കോഴികളെ കൊന്നൊടുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രദേശത്തെ കോഴി ഫാമുകളൊല്ലം മുദ്ര വച്ചു. നഷ്ടം നേരിടേണ്ടിവരുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ആശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരമഹാരാഷ്ട്ര മേഖലയില്‍ കോഴിഇറച്ചിയും മുട്ടയും കഴിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications