പക്ഷിപ്പനി മൂലം ഒരാള്‍ മരിച്ചതായി സംശയം
അഹമ്മദാബാദ്: സൂറത്തിലെആശുപത്രിയില്‍ നന്ദുര്‍ബാര്‍ സ്വദേശിയായ ഒരാള്‍ വെള്ളിയാഴ്ച മരിച്ചത് പക്ഷിപ്പനി മൂലമെന്ന് സംശയം.
പക്ഷിപ്പനി ബാധിച്ചാണ് മരണമെന്ന് സംശയിക്കുന്നെന്നും രക്തപരിശോധനഫലം വന്നതിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നന്ദുര്‍ബാറിലാണ് പക്ഷിപ്പനി മൂലം ഒരു ലക്ഷത്തോളം കോഴികള്‍ ചത്തത്. നന്ദുര്‍ബാര്‍ സ്വദേശികളായ എട്ടു പേരെ പക്ഷിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നന്ദുര്‍ബാര്‍ ജില്ലക്ക് തൊട്ടടുത്താണ് സൂറത്ത് ജില്ല. ഇവിടെ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications