ഇരുമുന്നണികളെയും ഒരു പോലെ എതിര്‍ക്കും: ബിജെപി
കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും ഒരു പോലെ എതിര്‍ക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ തീരുമാനമാണിപ്പോള്‍ സിപിഎം കേരളത്തിലും നടപ്പാക്കുന്നത്. സോണിയാഗാന്ധി സിപിഎം നേതാക്കളുമായി നടത്തിയ രഹസ്യചര്‍ച്ചയെ തുടര്‍ന്നാണ് ഡിഐസിയെ ഇടത് മുന്നണിയിലെടുക്കാത്തത്.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാക്കുന്ന വിശാല ഇടത് വിരുദ്ധ സഖ്യത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറി. ബംഗാളില്‍ ഭരണം നഷ്ടമാകുമെന്ന് ആശങ്കപ്പെടുന്ന സിപിഎമ്മിനെ സഹായിക്കാനായിരുന്നു ഇത്. ഇതിനുള്ള പ്രത്യുപകാരമാണ് ഡിഐസിയെ ഇടത് മുന്നണിയില്‍ എടുക്കാത്തത്.
കരുണാകരനുമായി ഒരു ചര്‍ച്ചയും ഇതുവരെ ബിജെപി നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല.
140 മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കും. തിരഞ്ഞെടുപ്പില്‍ ആരുമായും രഹസ്യ ബന്ധത്തിനില്ലെന്നും സ്വന്തം കാലില്‍ ജയിക്കാമെന്ന വിശ്വാസം ബിജെപിക്കുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications