Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശസ്ഥാപനങ്ങളില്‍ ഡിഐസി ഇപ്പോള്‍ പിന്തുണ പിന്‍വലിക്കില്ല

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതുമുന്നണിയുമായുള്ള ഡിഐസി ബന്ധം തിരക്കിട്ട് പുന:പരിശോധിക്കില്ലെന്ന് ഡിഐസി ജനറല്‍ സെക്രട്ടറി എന്‍.വേണുഗോപാല്‍.

ഡിഐസി പിന്തുണ പിന്‍വലിച്ച് ഇടതുഭരണത്തിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഭാവന മാത്രമാണ്. ഡിഐസിയുമായി ധാരണ വേണ്ടെന്ന് തീരുമാനിച്ച സിപിഎമ്മിനു തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണത്തില്‍ ഡിഐസിയുടെ പിന്തുണ വേണ്ടെന്ന് തീരുമാനിക്കാം. അത്തരമൊരു സാഹചര്യത്തില്‍ മാത്രമേ ഡിഐസി പിന്തുണ പിന്‍വലിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ.

കേരളത്തിലെ 82 ഗ്രാമപഞ്ചായത്തുകളിലും രണ്ട് ജില്ലാപഞ്ചായത്തുകളിലും അഞ്ച് മുനിസിപ്പാലിറ്റികളിലും ഡിഐസിയുടെ നിലപാട് നിര്‍ണായകമാണെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ഡിഐസിയെ മുന്നണിയിലെടുക്കേണ്ടെന്നത് സിപിഎമ്മിന്റെ ചരിത്രത്തിലെ രണ്ടാമത്തെ അബദ്ധ തീരുമാനമാണ്. ജ്യോതിബസു പ്രധാനമന്ത്രിയാകേണ്ടതില്ലെന്ന് തീരുമാനം അബദ്ധമായതുപോലെ ഈ തീരുമാനവും അബദ്ധമായെന്ന് പാര്‍ട്ടിക്ക് പിന്നീട് സമ്മതിക്കേണ്ടിവരും- വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+