മാറാട് കമ്മിഷന്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കോഴിക്കോട്: 2003 മെയില്‍ മാറാട് നടന്ന കൂട്ടക്കൊലയെ കുറിച്ച് അന്വേഷണം നടത്തിയ തോമസ് പി.ജോസഫ് കമ്മീഷന്‍ റിപ്പോര്‍ട്ട് ഫിബ്രവരി 20 ന് മുഖ്യമന്ത്രിക്ക് നല്‍കും.
രണ്ടര വര്‍ഷത്തെ തെളിവെടുപ്പിനു ശേഷമാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 121 പേരില്‍ നിന്ന് തെളിവെടുപ്പ് നടത്തിയാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ടു തവണ കോഴിക്കോടിന് പുറത്തു വച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.
ഫിബ്രവരി 22ന് കമ്മിഷന്റെ പ്രവര്‍ത്തനം അവസാനിക്കുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
മാറാട് അക്രമസംഭവങ്ങളില്‍ 8 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications