Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി: തിരിച്ചടിയാകില്ലെന്ന് പിണറായി

കണ്ണൂര്‍: ഡിഐസിയെ മുന്നണിയിലെടുക്കാത്തത് എല്‍ഡിഎഫിന് തിരിച്ചടിയാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ഡിഐസിയെ ഇടതുമുന്നണിയിലെടുക്കേണ്ടെന്ന തീരുമാനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. യുഡിഎഫിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. യുഡിഎഫ് സര്‍ക്കാര്‍ ഈ നാടിന്റെ ശാപമാണ്. യുഡിഎഫിനെ എതിര്‍ക്കുന്നവരാണ് തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇടത് പക്ഷത്തിന് വോട്ട് ചെയ്തതെന്നും പിണറായി പറഞ്ഞു.

ഫിബ്രവരി 19 ഞായറാഴ്ച കണ്ണൂരില്‍ ആദിവാസി ക്ഷേമ സമിതിയുടെ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. ഡിഐസിയുമായി ധാരണ വേണ്ടെന്ന സിപിഎം തീരുമാനം പ്രഖ്യാപിച്ചതിനു ശേഷം ഇക്കാര്യത്തില്‍ ആദ്യമായാണ് പിണറായി പ്രതികരിക്കുന്നത്.

കരുണാകരന്റെ പാര്‍ട്ടിയുമായി ഒരു ചര്‍ച്ചയും സിപിഎം നടത്തിയിട്ടില്ല. സീറ്റ് വാഗ്ദാനം ചെയ്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.

സിപിഎമ്മിന് നയപരമായ തീരുമാനമെടുക്കാന്‍ എം.വി.രാഘവന്റെ അഭിപ്രായമോ ഉപദേശമോ ആവശ്യമില്ല. സിപിഎമ്മിന്റെ കാര്യങ്ങളില്‍ രാഘവന്‍ അഭിപ്രായം പറയണ്ടെന്നും പിണറായി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+