Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനെ തിരിച്ചെടുക്കാന്‍ ചര്‍ച്ചയില്ല: ഉമ്മന്‍ചാണ്ടി, രവി

തിരുവനന്തപുരം: കരുണാകരനെ തിരിച്ചെടുക്കാനുള്ള ഒരു ചര്‍ച്ചയും കോണ്‍ഗ്രസിലോ യുഡിഎഫിലോ നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയും വ്യക്തമാക്കി.

ഫിബ്രവരി 19 ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി ഹൈക്കമാന്റാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കരുണാകരന്‍ പോവുന്നതും മടങ്ങിയെത്തുന്നതുമൊന്നും കോണ്‍ഗ്രസില്‍ വലിയ കാര്യമല്ല. കരുണാകരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ഒരു ചര്‍ച്ചയുമില്ല- വയലാര്‍ രവി വ്യക്തമാക്കി.

ഭാര്യ മേഴ്സി രവിയോടൊപ്പം ഉച്ചയ്ക്ക് 12.45ഓടെ ജഗതിയിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ വയലാര്‍ രവിയും അരമണിക്കൂറോളം ഉമ്മന്‍ചാണ്ടിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+