കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാന്‍ ആണവ മിസൈല്‍ പരീക്ഷിച്ചു

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: പാകിസ്ഥാന്‍ ഹ്രസ്വദൂര ആണവമിസൈലായ ഹര്‍തഫ്-2 അബ്ദാലി പരീക്ഷിച്ചു. മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാകിസ്ഥാന്‍ അധികൃതര്‍ അവകാശപ്പെട്ടു.

200 കിലോമീറ്റര്‍ ദൂരേക്കു വരെ ലക്ഷ്യം വച്ചെത്താവുന്ന ഈ മിസൈല്‍ പല ഇന്ത്യന്‍ നഗരങ്ങളെയും ലക്ഷ്യമിടാന്‍ ശേഷിയുള്ളതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ അനുസരിച്ച് മിസൈല്‍ പരീക്ഷണത്തെ കുറിച്ച് നേരത്തെ ഇന്ത്യയെ അറിയിച്ചിരുന്നു.

മിസൈല്‍ പരീക്ഷണത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫും പ്രധാനമന്ത്രി ഷൗക്കത്ത് അസീസും അഭിനന്ദിച്ചു.

1996ല്‍ ഈ മിസൈല്‍ പരീക്ഷിച്ച് പ്രവര്‍ത്തനക്ഷമമാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം പാകിസ്ഥാന്‍ ഗൗരി രണ്ട്, ഷാഹീന്‍ ബാലിസ്റിക് മിസൈലുകള്‍ എന്നിവ പാകിസ്ഥാന്‍ പരീക്ഷിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X