Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചേക്കും: പ്രഫുല്‍ പട്ടേല്‍

സിംഗപ്പൂര്‍: ഓഹരിവില്‍പ്പനക്കു ശേഷം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും(ഇന്ത്യന്‍) ലയിപ്പിച്ചേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. സിംഗപ്പൂരില്‍ ഒരു വ്യോമയാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

രണ്ട് കമ്പനികളും തമ്മിലുളള ലയനം സ്വകാര്യവിമാനക്കമ്പനികളില്‍ നിന്നുള്ള മത്സരത്തെ നേരിടാന്‍ സഹായിക്കും. എന്നാല്‍ ലയനം സംബന്ധിച്ച് ഇതുവരെ അന്തിമതീരുമാനമായിട്ടില്ല. ഈ വര്‍ഷാവസാനമേ ലയനം സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂ.

വിലയെ സംബന്ധിച്ച് അന്തിമതീരുമാനമാകാത്തതിനാല്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുന്നത് രണ്ടുമാസത്തേക്ക് കൂടി നീട്ടിവച്ചിരിക്കുകയാണ്. മെയില്‍ ഓഹരികള്‍ വില്‍പ്പനക്കെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമയാന രംഗം 25 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പട്ടേല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+