കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണമൃഗവേട്ട: സല്‍മാനെതിരെ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

  • By Staff
Google Oneindia Malayalam News

ജോധ്പുര്‍: കാക്കാനിയില്‍ 1998ല്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വെടിവച്ചു കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഫിബ്രവരി 20 തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും.

1972ലെ വന്യമൃഗ സംരക്ഷണ നിയമത്തിലെ 143,144 എന്നീ വകുപ്പുകളും ഇന്ത്യന്‍ പീനല്‍ കോഡിലെ 148-ാം വകുപ്പുമനുസരിച്ചാണ് സല്‍മെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്ന വിചാരണക്ക് നേരിട്ട് ഹാജരാകുന്നതില്‍ നിന്നും സല്‍മാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്റെ വക്കീല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

1998 ഒക്ടോബര്‍ 1, 2 തീയതികളിലാണ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ വെടിവച്ചു കൊന്നത്. സംസ്ഥാന വനംവകുപ്പാണ് ഇതിനെതിരെ കേസ് നല്‍കിയത് . 2000ല്‍ പൊലീസ് ഫയല്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X