ഇന്ത്യയും ഫ്രാന്‍സും ഒമ്പത് കരാറുകളില്‍ ഒപ്പുവച്ചു
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഫ്രഞ്ച് പ്രസിഡന്റ് ജാക്വസ് ഷിറാകും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഇന്ത്യയും ഫ്രാന്‍സും ഒമ്പത് കരാറുകളില്‍ ഒപ്പുവച്ചു.
പൗര ഉപയോഗത്തിനായി ആണവോര്‍ജം വികസിപ്പിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ആണവോര്‍ജം സമാധാനപമായ ആവശ്യങ്ങള്‍ക്ക് വികസിപ്പിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനത്തില്‍ ആണവോര്‍ജ കമ്മിഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്കറും ഫ്രഞ്ച് വിദേശകാര്യമന്ത്രി ഫിലിപ് ഡസ്തെ ബ്ലേസിയും ഒപ്പുവച്ചു.
ആണവ സംവിധാനങ്ങള്‍ കൂടുതലായി അന്താരാഷ്ട്ര നിരീക്ഷണത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ ഫ്രാന്‍സ് ഇന്ത്യയോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications