ഇറാന്‍ പ്രശ്നം: ഫിബ്ര.23ന് പാര്‍ലമെന്റില്‍ ചര്‍ച്ച
ദില്ലി: ഇറാന്‍ പ്രശ്നത്തെ കുറിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഫിബ്രവരി 23ന് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയുടെ സ്വഭാവം ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനും തീരുമാനിക്കും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചര്‍ച്ചക്ക് മറുപടി പറയും.
പാര്‍ലമെന്റ് സമ്മേളനത്തിലെ നടപടിക്രമങ്ങളില്‍ വരുത്തിയ മാറ്റം അനുസരിച്ച് രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയത്തിന്മേലുള്ള ചര്‍ച്ച ഫിബ്രവരി 22ന് നടക്കും.












Click it and Unblock the Notifications