കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു
റൂര്‍ക്കല: ഒറീസയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഒറീസ പ്രത്യേക സായുധപൊലീസ് സംഘത്തില്‍ പെട്ടവരാണ് ഫിബ്രവരി 20 തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്.
ഇത്താം ഹൈവേയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇരുമ്പ് കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വച്ചുമാണ് കൊല്ലപ്പെട്ടത്. ജാര്‍സുഗുഡയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം തിരിച്ചുവരികയായിരുന്നു പൊലീസ് സംഘം.
അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ ബാദ്ഗോണ്‍ പൊലീസ് സ്റേഷനില്‍ കീഴടങ്ങി.












Click it and Unblock the Notifications