മുഖ്യമന്ത്രി ചൊവാഴ്ച നിയമസഭാ നടപടികളില്‍ പങ്കെടുക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫിബ്രവരി 21 ചൊവ്വാഴ്ച നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കും. ദാവോസില്‍ വീണ് പരിക്കേറ്റത് കാരണം വിശ്രമത്തിലായിരുന്ന മുഖ്യമന്ത്രി എഴുന്നേറ്റ് നിന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കാത്തതിനാല്‍ ഇതുവരെ സഭയിലെത്തിയിരുന്നില്ല. പതിനൊന്നാം നിയമസഭയുടെ അവസാന സമ്മേളന ദിനമാണ് ചൊവാഴ്ച നടക്കുക.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഓഫീസിലെത്തി ജോലി തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ധനമന്ത്രി വക്കം പുരുഷോത്തമനാണ് മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത്.
ചൊവ്വാഴ്ച ലാവ്ലിന്‍ പ്രശ്നത്തിന്മേലുള്ള സിഎജി റിപ്പോര്‍ട്ടിനെ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും.












Click it and Unblock the Notifications