യുഡിഎഫിന്റേത് ജനവിരുദ്ധനയം: സിപിഐ
കൊച്ചി: യുഡിഎഫ് ജനവിരുദ്ധനയങ്ങള്‍ സ്വീകരിക്കുകയാണെന്ന് സിപിഐ നേതാവ് കെ.ഇ ഇസ്മായില്‍ പറഞ്ഞു. ജനകീയയാത്രയുടെ ഭാഗമായി കൊച്ചിയിലെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
യുഡിഎഫ് ഭരണം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കാര്‍ഷികമേഖലയെയാണ്. 1200ലേറെ കര്‍ഷകര്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തുകഴിഞ്ഞു. എന്നിട്ടും സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല.
കയര്‍, കശുവണ്ടി, തോട്ടം മേഖലകള്‍ പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ പരമ്പരാഗത വ്യവസായ മേഖലകളിലുള്ള ചില ഫാക്ടറികള്‍ ഇപ്പോള്‍ത്തന്നെ അടച്ചുപൂട്ടിക്കഴിഞ്ഞു. എന്നാല്‍ ഈ മേഖലയിലുള്ള തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ല.
ലാവ്ലിന്‍ പ്രശ്നത്തിലുള്ള സിപിഐ നിലപാട് ഇതേപ്പറ്റി നിയമസഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വെളിപ്പെടുത്തു. എഡിബി വായ്പയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി അഭിപ്രായവ്യത്യാസമുണ്ടോയെന്ന ചോദ്യത്തിന് ഈ പ്രശ്നം തങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഇസ്മായില്‍ പറഞ്ഞു.
ഡിഐസി ഇടത്മുന്നണിക്ക് ഒരു ഭീഷണിയല്ലെന്നും ഇസ്മായില്‍ പറഞ്ഞു.












Click it and Unblock the Notifications