ഡിഐസി നിര്‍ണായക യോഗം തിങ്കളാഴ്ച
തിരുവനന്തപുരം: ഇടത്മുന്നണിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ഭാവികാര്യങ്ങളെപ്പറ്റി തീരുമാനിക്കാനായുള്ള ഡിഐസിയുടെ നിര്‍ണായകയോഗം ഫിബ്രവരി 20 തിങ്കളാഴ്ച ചേരും.
സംസ്ഥാന, ജില്ലാ നേതാക്കളുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. കെ.കരുണാകരനും മുരളീധരനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നതോ യുഡിഎഫില്‍ ഘടകകക്ഷിയാകുന്നതോ അണികള്‍ക്ക് സ്വീകാര്യമല്ലാത്ത സാഹചര്യത്തില്‍ രക്ഷപ്പെടുത്തണമെന്ന മട്ടില്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് വലിയ തിരിച്ചടിയാകുമെന്ന് കരുണാകരന് ഉറപ്പുണ്ട്. ഇത് കണക്കിലെടുത്ത് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകില്ലെന്ന മുരളീധരന്‍ പ്രസ്താവിച്ചിട്ടുമുണ്ട്.
ഇതിനിടെ മാര്‍ച്ച് ആദ്യം നടക്കുന്ന കോണ്‍ഗ്രസ് സമ്പൂര്‍ണ സംസ്ഥാന സമ്മേളനത്തിന് മുന്‍പ് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഡിഐസിയുമായി യാതൊരു ചര്‍ച്ചകളും നടത്തേണ്ടെന്നാണ് കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വ തീരുമാനം. കരുണാകരനെ തിരിച്ചെടുക്കണമോയെന്നത് സംബന്ധിച്ച തീരുമാനം ഹൈക്കമാന്റിന് വിട്ടിരിക്കുകയാണെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications