Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചുവര്‍ഷത്തിനുള്ളില്‍ 234 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 234 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി എഴുതി നല്‍കിയതാണ് ഇക്കാര്യം.

വയനാട്ടിലാണ് എറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്-- 165 പേര്‍. പാലക്കാട് 26 പേരും കാസര്‍കോഡ് 16 കര്‍ഷകരും ആത്മഹത്യ ചെയ്തിട്ടുണ്ട്. മലപ്പുറം, കോട്ടയം ജില്ലകളില്‍ കര്‍ഷരുടെ ആത്മഹത്യകള്‍ രേഖപ്പെടുത്തിയിട്ടില്ല.

2004ലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തത്- 96 പേര്‍. 2005ല്‍ 21 പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

ദേശീയ സര്‍വെ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തെ ഒരോ കര്‍ഷകകുടുംബത്തിനും 33,907 രൂപയുടെ കടബാധ്യതയുണ്ട്.

കടബാധ്യത കാരണം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തെ സഹായിക്കാനായി കഴിയുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+