ആനകളോടുള്ള ക്രൂരത തടയും: മന്ത്രി
തിരുവനന്തപുരം: ആനകള്‍ക്കെതിരെയുള്ള ക്രൂരതകള്‍ ഇല്ലാതാക്കാന്‍ 1972ലെ വന്യ ജീവി സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനം മന്ത്രി എ.സുജനപാല്‍ നിയമസഭയില്‍ അറിയിച്ചു.
2005ല്‍ നടത്തിയ സര്‍വെ പ്രകാരം സംസ്ഥാനത്തെ റിസര്‍വ് വനങ്ങളില്‍ 5135 കാട്ടാനകള്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
വന്യ ജീവികളെ സംരക്ഷിക്കാന്‍ പല നടപടികളെടുക്കുന്നുണ്ട്. ഇതിനായി ക്യാമ്പുകളും മറ്റും നടത്തുന്നുണ്ട്. വന സംരക്ഷണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആയുധങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വന്യജീവികളുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് 50,000രൂപയും പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നഷ്ടപരിഹാരം നല്‍കുന്നുണ്ട് ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications